Social Icons

Pages

Sep 19, 2013

രണ്ടു കവിതകള്‍


   ആയുഷ്ക്കാലം
*****

വീണുമെഴുന്നേറ്റും
നടക്കാന്‍ പഠിക്കുന്നു -
'കാലി'ല്‍ ....

കൂട്ടിയുമഴിച്ചും
വീതം വെക്കുന്നു -
'അര'യില്‍ .....

പിന്നിലേക്കും മുന്നിലേക്കും 
നോക്കി ,പൂര്‍ണതയുടെ 
'ഒന്നി'ലേക്ക് 
കണ്ണുംനട്ടിരിപ്പാണ്,
പിന്നെ -
ഒരായുഷ്ക്കാലം !

     *****


     മേല്‍വിലാസം
*****

'മേല്‍'വിലാസം 
കിട്ടാനെനിക്കു വേണ-
മേറെ -
'കീഴ്'വിലാസങ്ങള്‍ !!

______

                                               (  image:google)                        


14 comments:

  1. നാലിലൊന്നിൽ നിന്ന് അരവഴി ഒരു മേൽവിലാസം ഒന്നിലേക്ക്

    ReplyDelete
    Replies
    1. അതെ,അതല്ലേ വഴി.നന്ദി സുഹൃത്തേ....

      Delete
  2. പൂര്‍ണതയുടെ ഒന്നിലേക്ക് കണ്ണുംനട്ട്...
    ആശംസകള്‍ മാഷെ

    ReplyDelete
  3. മനുഷ്യായുസ്സിനെ അതിന്റെ പൂർണ്ണതയിൽ, ചുരുങ്ങിയ വരികളിൽ നിർവ്വചിച്ച കവിമനസ്സിനു നമോവാകം.രണ്ട് കവിതകളിലും കറയറ്റ ഭാവനാവിലാസം തന്നെ.

    ഇഷ്ടമായി.


    ശുഭാശംസകൾ സർ....

    ReplyDelete
    Replies
    1. ആശ്വാസ വചസ്സുകള്‍ ...നന്ദി ,നന്ദി.

      Delete
  4. മേല്‍വിലാസം ഉണ്ടാവുക ഒരു വലിയ കാര്യമാണ്

    ReplyDelete
  5. 'ഒന്നായ' നിന്നെയിഹ 'കാലെ'ന്നു കണ്ടളവി-
    ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ

    ReplyDelete
  6. വീണ്ടും ആ തൂലികയില്‍ നിന്നും കാവ്യ ഭംഗി തുളുമ്പുന്ന ചില ചിന്താ ശകലങ്ങള്‍... നന്നായിരിക്കുന്നു മാഷേ. ആശംസകള്‍

    ഒരു സംശയം .... ഒരിറ്റ്‌ ബ്ലോഗ്ഗിനു എന്ത് പറ്റി??

    ReplyDelete
    Replies
    1. നന്ദി പ്രിയ സുഹൃത്തേ...'ഒരിറ്റ്' കാണാറില്ലേ?ഈ ബ്ലോഗ്‌ ഉറങ്ങിക്കിടക്കേണ്ട എന്ന ഉദ്ദേശ്യത്തില്‍ കുറിക്കുന്നതാണ്.

      Delete

 
Blogger Templates