Social Icons

Pages

Sep 12, 2013

അരുതെന്ന് പറയാനാരുമില്ലേ? (ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് )


________കടപ്പാട് :മാധ്യമം ദിനപത്രം 12/09/2013

ഏതാനും ദിവസംമുമ്പ് ‘മാധ്യമ’ത്തിന്‍െറ കൊല്ലം പ്രാദേശിക പേജില്‍ വിചിത്രമായൊരു ചിത്രം കാണാനിടയായി. കടക്കല്‍ ബിവറേജസ് കോര്‍പറേഷന്‍ ഒൗട്ട്ലെറ്റിനു മുന്നില്‍നിന്നെടുത്തതാണ് ആ ചിത്രം. ചത്ത നായയെ കുഴിച്ചിടാനത്തെിയ ആള്‍ മദ്യലഹരിയില്‍ അതിനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നു.
ഈ കുറിപ്പെഴുതാനിരിക്കെയാണ് കേരളത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കാരണം മദ്യമാണെന്ന, ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, കേരള പൊലീസിനുവേണ്ടി തയാറാക്കിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. അതനുസരിച്ച് കേരളത്തില്‍ 2012ല്‍ എട്ടു മാസത്തിനകം 9758 കൈയേറ്റങ്ങള്‍ നടക്കുകയുണ്ടായി. നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയും സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
അത്യസാധാരണ പ്രതിഭയായ സുരാസുവിന്‍െറ ദാരുണമായ അന്ത്യത്തെക്കുറിച്ച് മോഹന്‍ എഴുതിയ ഈ വരികള്‍ വായിച്ചത് ഈയിടെയാണ്: ‘ഞാന്‍ വളരെയധികം ബഹുമാനിച്ചിരുന്ന, കലാരംഗത്ത് ഗൗരവപൂര്‍ണമായ സംഭാവനകള്‍ നല്‍കാന്‍ ശേഷിയുണ്ടായിരുന്ന ഒരു വ്യക്തി, മദ്യത്തിനും മിഥ്യാധാരണകള്‍ക്കും വഴങ്ങി ജീവിതം നശിപ്പിച്ചത് എന്നില്‍ വേദന ഉണ്ടാക്കിയിട്ടുണ്ട്. ഭരതനാട്യത്തെക്കുറിച്ച് സുരാസു എഴുതിയ ലളിതവും ഗഹനവുമായ പഠനങ്ങള്‍ കുറെക്കാലം ഞാന്‍ സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ എന്‍െറ അടുത്തുനിന്ന് എടുത്തുകൊണ്ടുപോയ ആ കൈയെഴുത്തു പ്രതി ട്രെയിനിലോ മറ്റോ വെച്ച് നഷ്ടപ്പെട്ടുവെന്ന് പറയുകയുണ്ടായി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ മനുഷ്യന് ഒന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ട ആവശ്യമില്ലാത്തതിനാലാണോ സുരാസുവിന് അതൊരു നഷ്ടമായിപ്പോലും തോന്നാതിരുന്നത്. അന്ത്യകാലത്ത് അദ്ദേഹം വല്ലാതെ ഒറ്റപ്പെട്ടിരിക്കാം. ഒരിക്കല്‍ മിഷനറിമാര്‍ നടത്തുന്ന ലെപ്രസി ഹോസ്പിറ്റലിന്‍െറ മാനേജറായി പ്രവര്‍ത്തിക്കാന്‍ കൈവന്ന സന്ദര്‍ഭം, ഭീമമായ തുക ശമ്പളമുണ്ടായിട്ടുപോലും ഉപേക്ഷിച്ചയാളാണ് സുരാസു. ഇത്തരത്തിലുള്ള പല വാഗ്ദാനങ്ങളും ലാഘവത്തോടെ അദ്ദേഹം തള്ളിക്കളഞ്ഞതിന് ഞാന്‍ സാക്ഷിയാണ്. അതേ മനുഷ്യന് അന്ത്യനാളുകളില്‍ കൊല്ലത്ത് സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യേണ്ടിവന്നു. മഹാനായ ആ കലാകാരന് വാര്‍ധക്യത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യേണ്ട ദുരവസ്ഥയുണ്ടാക്കിയതിനു കാരണം മദ്യം മാത്രമായിരുന്നു. ആ ജീവിതം അവസാനിപ്പിക്കാന്‍ അദ്ദേഹം കണ്ടത്തെിയ വഴി ആത്മഹത്യയും.’
മദ്യം എങ്ങനെയാണ് ആ മഹാപ്രതിഭയെതകര്‍ത്തതെന്ന് ജോണ്‍ പോള്‍ വിശദീകരിക്കുന്നു: ‘വിശ്വരൂപം’ തിരുവനന്തപുരത്ത് കളിക്കുന്നു. മദ്യപിച്ച് ലക്കുകെട്ട സുരാസു തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഒരു സീറ്റില്‍ ബോധമില്ലാതെ കിടക്കുന്നു. ഗ്രൂപ് മാനേജര്‍ ബാലഗോപാലന്‍ സുരാസുവിനോട് സംസാരിക്കുന്നു. പെട്ടെന്ന് സുരാസു അയാളുടെ തന്തക്കു വിളിക്കുന്നു. എല്ലാവരും അന്ധാളിച്ചുനില്‍ക്കുകയാണ്. ഞാന്‍ സുരാസുവിനെ പിടിച്ച് എഴുന്നേല്‍പിച്ച് വണ്ടിയില്‍നിന്നിറങ്ങാന്‍ പറഞ്ഞു...’
‘തൃപ്രയാറില്‍ ‘സുദര്‍ശനം’ നാടകം അവതരിപ്പിക്കാന്‍ പോയപ്പോള്‍ മേക്കപ് ചെയ്യുന്ന സമയത്ത് സുരാസു ഒരു സിനിമാപ്രവര്‍ത്തകന്‍െറ കൂടെ മദ്യപിക്കുകയും മദ്യലഹരിയില്‍ അഭിനയിക്കുകയും ചെയ്ത് കല്ളേറ് വാങ്ങിയത് എന്‍െറ നാടകജീവിതത്തിലെ കയ്പേറിയ അനുഭവമാണ്. മ്യൂസിക്കല്‍ തിയറ്റേഴ്സിന് ‘വിശ്വരൂപം’ നേടിക്കൊടുത്ത ഖ്യാതിയും വിശ്വാസവുമായിരുന്നു അവിടെ തകര്‍ന്നുപോയത്. ട്രൂപ്പിലെ ഹാര്‍മോണിയവും തബലയുമൊക്കെ കാണികള്‍ എടുത്തുകൊണ്ടുപോവുകയും സ്ത്രീകളുള്‍പ്പെടെയുള്ള എല്ലാ ആര്‍ട്ടിസ്റ്റുകളെയും അധിക്ഷേപിക്കുകയുമാണുണ്ടായത്. അവസാനം ഞാന്‍ സംഘാടകരോട് ക്ഷമചോദിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഇതോടുകൂടി സുരാസുവിനെ ട്രൂപ്പില്‍നിന്നകറ്റാന്‍ ഞാന്‍ നിര്‍ബന്ധിതനായി.’
സുരാസു നിരവധി തവണ ആത്മഹത്യക്ക് ശ്രമിച്ചു. കടലിലേക്ക് കാലുകുഴയുംവരെ നീന്തി. പക്ഷേ, കണ്ടുനിന്നവര്‍ രക്ഷപ്പെടുത്തി. മറ്റൊരിക്കല്‍ മുക്കത്തിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസിന്‍െറ മുന്നിലേക്ക് ചാടി. ഡ്രൈവര്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. ചാടിയിറങ്ങി സുരാസുവിനെ പൊക്കിയെടുത്ത് ചോദിച്ചു: ‘എന്‍െറ മക്കളെ പട്ടിണിക്കിടാനാണോ?’ മദ്യമൊരുക്കുന്ന മരണത്തിന്‍െറ വഴികള്‍ പലതാണ്. ആത്മഹത്യ, വാഹനാപകടം, മാരകരോഗങ്ങള്‍ പോലുള്ളവ അവയില്‍ ചിലതാണ്. മദ്യത്തിലൂടെ സംഭവിക്കുന്ന അന്ത്യങ്ങളിലേറെയും അത്യന്തം വേദനാപൂര്‍ണമത്രെ. അതിലൂടെ ലോകം വിട്ടുപോകുന്നവര്‍ ബാക്കിവെക്കുന്ന പ്രശ്നങ്ങളും ചെറുതല്ല. ഉള്ളതെല്ലാം തുലച്ചായിരിക്കുമല്ളോ ഏറെപ്പേരും പോകുന്നത്.
നമ്മുടെ നാട്ടിലുണ്ടാകുന്ന വാഹനാപകടങ്ങളില്‍ ഏറെയും മദ്യവും മറ്റു മയക്കുമരുന്നുകളും കാരണമായി സംഭവിക്കുന്നവയാണ്. ലഹരിബാധിതരായി വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ഇവിടെയത് നിര്‍ബാധം നടക്കുന്നു. റോഡപകടങ്ങളില്‍ 30 ശതമാനത്തിലേറെയും ലഹരി കാരണം സംഭവിക്കുന്നവയാണ്.
മദ്യത്തിന് മാന്യത നേടിക്കൊടുത്തതില്‍ കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും അനല്‍പമായ പങ്കുണ്ട്. അവര്‍ മദ്യപാനികളായി അറിയപ്പെടുന്നതിനാല്‍ സാമാന്യ ജനം അത് ഒരന്തസ്സായി കാണുന്നു. പല സാഹിത്യകാരന്മാരെയും കലാകാരന്മാരെയും തുലച്ചതും മദ്യംതന്നെ. കേരളത്തിലെ ജനകീയ കവി ചങ്ങമ്പുഴയെയും വിപ്ളവകവി വയലാറിനെയും മരണത്തിലേക്ക് തള്ളിവിട്ടതും കുഞ്ഞിരാമന്‍ നായരെയും കൊടുംപട്ടിണിയിലേക്ക് എത്തിച്ചതും മദ്യമാണ്.
എത്രയെത്ര പ്രതിഭകളെയാണ് മദ്യം നശിപ്പിച്ചതെന്ന് കണക്കാക്കാനാവില്ല. നാടകചലച്ചിത്ര നടന്മാരായ എന്‍.എം. പിള്ള, സോമന്‍, ജോണ്‍ എബ്രഹാം, ഭരതന്‍, കൗമുദി ബാലകൃഷ്ണന്‍, പി.എം. താജ്, ഹരിജന്‍ വെല്‍ഫെയര്‍ ഡിപാര്‍ട്മെന്‍റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന എ.ആര്‍. ഷേണായി, അബ്കാരി കോണ്‍ട്രാക്ടറും നാടകസംഘാടകനുമായിരുന്ന കെ.പി. ദിനേശന്‍, കിണറ്റില്‍ ചാടി മരിച്ച ധനാഢ്യനായ യുവാവ് താജുദ്ദീന്‍, കാറില്‍നിന്ന് ചാടിമരിച്ച രഘുനാഥ് തുടങ്ങിയവരെല്ലാം ആ ഗണത്തില്‍പെടുന്നു. വയലാര്‍ രാമവര്‍മ, തോപ്പില്‍ ഭാസി, കാക്കനാടന്‍, മുന്‍ ഡി.ജി.പി കൃഷ്ണന്‍ നായര്‍ തുടങ്ങിയവരെല്ലാം മദ്യത്തിന്‍െറ ദുരന്തം വേണ്ടുവോളം അനുഭവിച്ചവരാണ്. എസ്.കെ. നായരുടെ ജീവന്‍ കവര്‍ന്നെടുത്ത അര്‍ബുദം മദ്യം സമ്മാനിച്ചതാണ്. മുന്‍ മന്ത്രി ടി.കെ. ദിവാകരന്‍െറയും പഴവിള ശ്രീധരന്‍െറയും കഴിവും കരുത്തും കവര്‍ന്നെടുത്തതും മദ്യംതന്നെ. ബേബിജോണിന്‍െറയും ശ്രീകണ്ഠന്‍ നായരുടെയും ടി.കെ. ദിവാകരന്‍െറയുമെല്ലാം കര്‍മശേഷി ചോര്‍ത്തിയെടുത്തത് മദ്യപാനമാണ്.
ശരീരത്തെ ക്രൂരമായി കാര്‍ന്നുതിന്നുന്ന മാരകവിഷമാണ് മദ്യമെന്ന് അറിയാത്ത ആരുമില്ല. അതോടൊപ്പം അത് ബുദ്ധിയെ മരവിപ്പിക്കുന്നു. മസ്തിഷ്കത്തെ കടന്നാക്രമിക്കുന്നു. ആരുടെയും പ്രതിഭയെ മദ്യം പോഷിപ്പിച്ചിട്ടില്ല. സര്‍ഗശേഷിയെ പ്രചോദിപ്പിച്ചിട്ടുമില്ല. കവിയും അധ്യാപകനുമായ മോഹനന്‍ പറയുന്നു: ‘മദ്യം ഒരാളെ മുഴുവന്‍ ഒഴുക്കിക്കളഞ്ഞേക്കാം. ശരീരത്തോടു കാണിക്കുന്ന അനീതിക്ക് ശരീരം പകരം വീട്ടിയേക്കാം. മദ്യപിച്ച് മഹത്ത്വംവരിച്ചവരാരുമില്ല. ലഹരിയില്‍ ഒരുവരിപോലും എഴുതിയിട്ടില്ളെന്നു പറഞ്ഞത് അയ്യപ്പനാണല്ളോ. ‘കള്ളുകുടിക്കുന്നതെന്തിനാണെന്ന’ ചോദ്യത്തിന് ‘അതൊരിതിന്നാണ്’ എന്ന് മറുപടി നല്‍കിയത് ജോണ്‍ എബ്രഹാമിന്‍െറ കഥാപാത്രമാണ്.
മദ്യം മാരകരോഗങ്ങള്‍ക്കും വാഹനാപകടങ്ങള്‍ക്കുമെന്നപോലെ കുടുംബകലഹങ്ങള്‍ക്കും കൊള്ളക്കും കൊലക്കും അക്രമത്തിനും അഴിമതിക്കും സ്ത്രീപീഡനത്തിനും മറ്റെല്ലാ കുറ്റകൃത്യങ്ങള്‍ക്കും കാരണമായിത്തീരുന്നു. തിന്മകളുടെ മാതാവാണത്. എത്രയേറെ ജീവിതങ്ങളെയാണ് അത് കവര്‍ന്നെടുത്തത്. എത്ര കോടി രൂപയാണ് നശിപ്പിച്ചത്. എത്ര കുടുംബങ്ങളെയാണ് കണ്ണീരുകുടിപ്പിച്ചത്. എത്രയെത്ര ബന്ധങ്ങളാണ് തകര്‍ത്തത്. ആയിരക്കണക്കിന് സ്ത്രീകളെ വിധവകളും പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ അനാഥരും ലക്ഷങ്ങളെ നിത്യരോഗികളും പരമദരിദ്രരുമാക്കുന്ന മദ്യം അഴിമതിക്കാര്‍ക്കും കൊള്ളക്കാര്‍ക്കും ചൂഷകന്മാര്‍ക്കും അധോലോക നായകന്മാര്‍ക്കും കള്ളുകച്ചവടക്കാര്‍ക്കുമല്ലാതെ മറ്റാര്‍ക്കും ഒരു ഗുണവും ചെയ്യുന്നില്ല. എന്നിട്ടും നമ്മുടെ സാഹിത്യകാരന്മാരും സാംസ്കാരിക നായകന്മാരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും മതനേതാക്കളും സമുദായ പരിഷ്കര്‍ത്താക്കളും മദ്യത്തിനെതിരെ ശക്തമായി രംഗത്തുവരുന്നില്ളെന്നത് വിചിത്രം തന്നെ. സാമൂഹിക പ്രതിബദ്ധതയുള്ള മുഴുവന്‍ സുമനസ്സുകളും മദ്യപിശാചിനെതിരെ സര്‍വശക്തിയുമുപയോഗിച്ച് പൊരുതുകതന്നെ വേണം. ഹൈസ്കൂള്‍കോളജ് വിദ്യാര്‍ഥികള്‍ വരെ മദ്യത്തിനടിപ്പെടുന്ന പുതിയ കാലത്ത് ലഹരിക്കെതിരെ ബോധവത്കരണമെങ്കിലും നടത്താത്തവര്‍ സമൂഹത്തോട് കടുത്ത അതിക്രമം കാണിക്കുന്ന ഊമയായ പിശാചുക്കളത്രെ.

****************

11 comments:

 1. സാമൂഹിക പ്രതിബദ്ധതയുള്ള മുഴുവന്‍ സുമനസ്സുകളും മദ്യപിശാചിനെതിരെ സര്‍വശക്തിയുമുപയോഗിച്ച് പൊരുതുകതന്നെ വേണം. ഹൈസ്കൂള്‍കോളജ് വിദ്യാര്‍ഥികള്‍ വരെ മദ്യത്തിനടിപ്പെടുന്ന പുതിയ കാലത്ത് ലഹരിക്കെതിരെ ബോധവത്കരണമെങ്കിലും നടത്താത്തവര്‍ സമൂഹത്തോട് കടുത്ത അതിക്രമം കാണിക്കുന്ന ഊമയായ പിശാചുക്കളത്രെ........
  Well written.

  ReplyDelete
 2. സര്‍വം ലഹരിമയം

  ReplyDelete
 3. നല്ലൊരു വിഷയം പങ്കുവച്ചതിന് നന്ദി..

  ReplyDelete
 4. ഇന്ന് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണുന്ന ഒരു കാഴ്ചയാണ് മാഷ് ആദ്യമേ വരച്ചുവെച്ചിരിക്കുന്നത്. മദ്യത്തിലും,മയക്കുമരുന്നിലും അടിമപ്പെട്ട് സുബോധം നഷ്ടപ്പെട്ട്‌ അവര്‍ ചെയ്തുകൂട്ടുന്ന വിക്രിയകള്‍...
  എന്തൊക്കെ നശിച്ചാലും സ്വന്തം കീശവീര്‍പ്പിക്കാനും,സ്ഥാനം ഭദ്രമാക്കാനും തന്ത്രംമെടയുന്ന തന്ത്രജ്ഞരാണ് കൂടുതലും....
  നന്നായിരിക്കുന്നു മാഷെ.
  ഓണാശ

  ReplyDelete
 5. മാഷെ ഓണാശംസകള്‍

  ReplyDelete
 6. മദ്യം നശിപ്പിച്ച നന്മകള്‍,...
  വളരെ പ്രസക്തമായ ലേഖനം..

  ReplyDelete
 7. ശ്രീ ഡോ. പി. മാലങ്കോട് സാര്‍,ajith sir.മുഹമ്മദ്‌ കുട്ടി മാഷ്‌ ആറങ്ങോട്ടുകര,ശ്രീ Cv Thankappan സാര്‍ ,Manoj Kumar M ....നന്ദി കൂടെ ഓണാശംസകള്‍ !

  ReplyDelete
 8. നല്ല സൌഹൃദങ്ങൾക്ക് ഒരു പരിധിവരെ ഈ വിപത്തിനെ തടയാൻ കഴിയും ഒരു പരിധി വരെ അവഗണന മദ്യപാനത്തിലേക്ക് നയിക്കാറുമുണ്ട് അവര്ക്ക് പരിഗണന ഒരു നല്ല മരുന്നാണ്. ഈ ഓണക്കാലത്ത് ഈ ഒരു ലേഖനത്തിന് പ്രാധാന്യം കൂടുതലുണ്ട് അതോടൊപ്പം ഒട്ടനവധി ഉദാഹരങ്ങളും നന്നായി വരച്ചു കാട്ടി
  ഓണാശംസകൾ

  ReplyDelete
 9. മദ്യം പുരോഗമനത്തിന്റെ സിമ്പലായി അവതരിക്കപ്പെടുന്ന അവസ്ഥയാണിന്ന്.. തിന്മകൾ ലഘൂകരിക്കപ്പെടുന്നു. ഒരു ജനതയെ കുടിപ്പിച്ച് നശിപ്പിച്ച് വരുമാനമുണ്ടാക്കുന്ന ഗവണ്മെന്റുകളും..!!

  ReplyDelete
  Replies
  1. നമ്മള്‍ ഉണരുക ....നന്ദി -സ്നേഹ പൂര്‍വം

   Delete

 
Blogger Templates